ചെറുപുഴ: ചൂരപ്പടവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം
പ്രതിഷ്ഠാദിനാഘോഷവും കളിയാട്ടവും 2017 Feb 14-15 ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. 14-ന് നടപ്പന്തല്‍ സമര്‍പ്പണം, 11- കലവറനിറയ്ക്കല്‍ ഘോഷയാത്ര. ഉച്ചയ്ക്ക് അന്നദാനം. രണ്ടിന് മുത്തപ്പന് വെള്ളാട്ടം, രാത്രി എട്ടുമുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. 10-ന് കാഴ്ചവരവ്, 11-ന് തിരുവാതിര, 12 മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍. ബുധനാഴ്ച പുലര്‍ച്ചെ നാലുമുതല്‍ പൊട്ടന് ദൈവം, കരിഞ്ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഗുളികന് തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് 12.30 മുതല്‍ അന്നദാനം നടക്കും.
കരവിരുതിന്റെ കമനീയതയില്‍ ഭണ്ഡാരമൊരുക്കി ചുരപ്പടവ് ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്രം.
(13-02-2019)
cherupuzhanews.com
കരവിരുതിന്റെ കമനീയതയില്‍ ഭണ്ഡാരമൊരുക്കി ചുരപ്പടവ് ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്രം. ശില്പ നിര്‍മ്മിതിയില്‍ ദൃശ്യഭംഗിയും ആകര്‍ഷണീയതയും കൈവരുത്തി ദേവപ്രഭയില്‍, ചൈതന്യം തുളുമ്പുന്ന രൂപത്തിലാണ് ചൂരപ്പടവ് ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്ര മുറ്റത്ത് ശില്പി പി. രാജേന്ദ്രന് കമനീയമായ ഭണ്ഡാരമൊരുക്കിയിരിക്കുന്നത് വാസ്തു ശാസ്ത്രവിധി പ്രകാരം 10 അടി ഉയരത്തിലും 6 അടി വീതിയിലുമാണ് ക്ഷേത്ര മുറ്റത്ത് വിഷ്ണുമൂര്ത്തിയുടെ ദൈവക്കോലം ഉള്‍പ്പെടുത്തി ഭണ്ഡാരം പണിതീര്‍ത്തത്. താന്‍ നിര്‍മ്മിതി പൂര്‍ത്തിയാക്കി ഭണ്ഡാരങ്ങളില് ഏറ്റവും വലിയതും അപൂര്‍വ്വവുമാണ് ഇതെന്ന് കഴിഞ്ഞ 20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശില്പി രാജേന്ദ്രന് പറഞ്ഞു. ഇതിനായി ആര്‍ട്ട് വര്‍ക്ക് ചെയ്തത് സജു മാത്തിലാണ്. ഈ രംഗത്തോടുള്ള താത്പര്യം തൊഴിലായി മാറ്റിയ ഈ കലാകാരന്, എരമം രാമപുരം ശ്രീ പുലിയൂര് കാളി ക്ഷേത്രം, ചെറുവത്തൂര്‍ മുചിലോട് ക്ഷേത്രം, പെരുമ്പടവ്തിമിരി ശ്രീ ശിവക്ഷേത്രം, മാട്ടൂല്‍ ശ്രീ കൂര്‍മ്പ ഭഗവതീ ക്ഷേത്രം, എന്നിവിടങ്ങളിലെല്ലാം ശില്പ നിര്‍മ്മിതിയില്‍ ക്ഷേത്രഗോപുരo തീര്‍ത്തിട്ടുണ്ട്. കേരളത്തിന് പുറത്തും ക്ഷേത്രഗോപുരം നിര്‍മ്മിച്ചിട്ടുണ്ടെന്നും തൊഴിലില്‍ ജനങ്ങള്‍ തരുന്ന അംഗീകാരമാണ് ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്കാന് കഴിയുന്നതെന്നും രാജേന്ദ്രന് പറഞ്ഞു. വ്യാളീ മുഖത്തില്‍ വിഷ്ണുമൂര്ത്തിയെ ആലേഖനം ചെയ്ത് ഇരുഭാഗത്തും മകരത്തലയോടെ, രാധാ- കൃഷ്ണ , ശില്‍പ്പവും ഉള്‍ക്കൊള്ളുന്ന അപൂര്‍വ്വ ഭണ്ഡാര ശില്‍പ്പത്തിന് 2 ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചിലവ്. ക്ഷേത്ര മഹോത്സവം നടക്കുന്ന 15 ന് രാവിലെ നടക്കുന്ന കലവറ നിറയ്ക്കല്‍ ചടങ്ങിന് ശേഷം 11.30 ന് ഭണ്ഡാരം ക്ഷേത്രത്തിന് സമര്‍പ്പിക്കും. കലാസാംസ്കാരിക പരിപാടികളോടെ നടക്കുന്ന മഹോത്സവത്തില്‍ 16ന് പുലര്‍ച്ചെ 4 മണി മുതല്‍ പൊട്ടന് ദൈവം, കരിഞ്ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണു മൂര്‍ത്തി, ഗുളികന് തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കും. 12 മണി മുതല്‍ അന്നദാനവും നടക്കും.ഫോട്ടോ